നയന്‍താര മുംബൈയിലേക്ക്, ഷാരൂഖ് ഖാനൊപ്പം ആദ്യമായി അഭിനയിക്കാന്‍ നടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (11:48 IST)

കാത്ത് വാക്ക്‌ലെ രണ്ടു കാതല്‍, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് നയന്‍താര. തമിഴ്,മലയാളം ചിത്രങ്ങള്‍ക്ക് പുറമേ തെലുങ്ക് സിനിമയായ 'ഗോഡ്ഫാദറി'ന്റെ ഷൂട്ടിംഗ് നടി പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനായി മുംബൈയിലേക്ക് നടി പോകുമെന്ന് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാനൊപ്പം നയന്‍താര വേഷമിടുന്ന ബോളിവുഡ് ചിത്രം അറ്റ്ലി സംവിധാനം ചെയ്യുന്നു.ഏപ്രില്‍ ആദ്യവാരം ചിത്രീകരണത്തിനായി നടി മുംബൈയിലേക്ക് പോകും.

മുംബൈയിലെ ഫിലിം സിറ്റി സ്റ്റുഡിയോയില്‍ ഒരാഴ്ചത്തെ ഷെഡ്യൂളില്‍ നയന്‍താരയും ടീമിനൊപ്പം ഉണ്ടാകും.

കാത്ത് വാക്ക്‌ലെ രണ്ടു കാതല്‍ എന്ന സിനിമയുടെ റിലീസിന് മുമ്പ് നടി ചെന്നൈയിലേക്ക് മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :