മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നയൻതാര - ലേഡി സൂപ്പർസ്റ്റാർ മിന്നിക്കും !
Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (09:01 IST)
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഐറ. നയൻതാര ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രേതകഥയാകും പറയുക. ഈ മാസം 28 ന് തിയതി തീയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ആരാധകരിൽ ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളാണ് ട്രയിലറിൽ ഉള്ളത്. മായ, ഡോറ എന്നീ ഗണത്തിൽ പെടുത്താവുന്ന പ്രേതകഥ തന്നെയാകും ഐറയുമെന്നാണ് സൂചന. സർജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് സുന്ദരമൂർത്തി സംഗീതസംവിധാനം നിർവഹിക്കുന്നു. സുദർശൻ ശ്രീനീവാസൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നു.
ഭവാനി, യമുന എന്നീ കഥാപാത്രങ്ങളായി ആണ് നയൻതാര ചിത്രത്തിൽ അഭിനയിക്കുന്നത്. കലൈരശൻ മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. മോഹൻലാലിന്റെ ലൂസിഫറിന്റേയും മമ്മൂട്ടിയുടെ മധുരരാജയുടെയും ടീസർ, ട്രെയിലർ എന്നിവ പുറത്തുവന്നതിനു പിന്നാലെയാണ് ഐറയുടെ ട്രെയിലറും റിലീസ് ആയിരിക്കുന്നത്.