മമ്മൂട്ടിയോട് എതിരിടാന്‍ മമ്മൂട്ടി ! ഓണത്തിന് 2 മമ്മൂട്ടിച്ചിത്രങ്ങള്‍ ?

മമ്മൂട്ടി, ഓണം, മോഹന്‍ലാല്‍, ഉണ്ട, മാമാങ്കം, Mammootty, Onam, Mohanlal, Unda, Mamankam
Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (14:43 IST)
മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ ഓണത്തിന് എത്തുമെന്ന് സൂചന. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’, എം പദ്മകുമാര്‍ ഒരുക്കുന്ന ‘മാമാങ്കം’ എന്നീ ചിത്രങ്ങളാണ് ഓണച്ചിത്രങ്ങളായി എത്തുക.

രണ്ടും രണ്ട് തരത്തിലുള്ള സിനിമകളായതിനാല്‍ രണ്ടും ഓണത്തിന് എത്തുന്നതില്‍ തെറ്റില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നതെന്നാണ് അറിയുന്നത്. ‘ഉണ്ട’യായിരിക്കും ആദ്യം എത്തുക. ദിവസങ്ങള്‍ക്ക് ശേഷം മാമാങ്കവും റിലീസ് ചെയ്യും.

ഒരു കോമഡി ത്രില്ലറാണെങ്കില്‍ മാമാങ്കം ഒരു വാര്‍ ഫിലിമാണ്. രണ്ടിലും രണ്ട് വ്യത്യസ്തമായ ഭാവങ്ങളില്‍ മമ്മൂട്ടിയെ കാണാം. രണ്ട് ചിത്രങ്ങളുടെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ ശ്യാം കൌശല്‍ ആണെന്നതാണ് പ്രത്യേകത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :