നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ ? യുവതിയിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരമായ ട്രോളിനെ കുറിച്ച് കരൺ ജോഹർ

Last Updated: ബുധന്‍, 20 മാര്‍ച്ച് 2019 (19:13 IST)
ബോളിവുഡിലെ മുൻ നിര സംവിധായകനാണ് കരൺ ജോഹർ. ബോളിവിഡിലെ ഒട്ടുമിക്ക താരങ്ങളുമായും അടുത്ത സൌഹൃദം പുലർത്തുന്ന ഒരു വ്യക്തി കൂടിയാണ് കരൺ. ആഘോഷ പ്രിയനായ കരൺ നടത്താറുള്ള പാർട്ടികൾ ബോളിവിഡ് സിനിമാ ലോകത്ത് ഏറെ പ്രശസ്തമാണ്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ താനൊരു സ്വവർഗാനുരാഗിയാണ് എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ചു. അതിൽ എറെ വിമർശനങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടതായും വന്നു. എങ്കിലും വിമർഷങ്ങളെ നേരിട്ടുകൊണ്ടു തന്നെ മുന്നോട്ടുപോവുകയാണ് കരൺ ജോഹർ.

സുവർഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഒരു യുവതി തന്നെ ക്രൂരമായി ട്രോളിയ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കരൺ ജോഹർ. നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തരാറുകൾ ഉണ്ടോ ? ഒരിക്കൽ ഒരു പെൺകുട്ടി എന്നെ ട്രോളിയത് ഇങ്ങനെയായിരുന്നു.

ആ പെൺകുട്ടിക്ക ഞാൻ മറുപടി നൽകി ‘ഒരിക്കലുമില്ല ഞാൻ ഒരു പുരുഷനായാണ് ജനിച്ചത്, പക്ഷേ എന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ട്. അതെന്നെ കൂടുതൽ പുരുഷനാക്കുന്നു‘ കമന്റുകളിലും ട്രോളുകളിലും വിഷമം തോന്നാറുണ്ടായിരുന്നു എന്നാൽ ഇപ്പോഴത് തന്നെ ബാധിക്കാറില്ല എന്ന് കരൺ ജോഹർ പറയുന്നു.

സ്വവർഗ അനുരാഗികളെ കുറിച്ച് ഒരു എടുക്കണം എന്ന് അതിയായ ആഗ്രഹം എനിക്കുണ്ട്. മുൻ നിര സംവിധായകരിൽ ഒരാൾ
എന്ന നിലയിൽ എനിക്കതിന് സാധിക്കും. എന്നാൽ മുഖ്യധാരാ അഭിനയതാക്കൾ തന്നെ ആ സിനിമയിൽ വേഷമിടണം എന്ന് തുടന്നു പറയാനും കരൺ ജോഹർ മടിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :