സുഹൃത്തുക്കൾക്കൊപ്പം കുസൃതിയും മാജിക്കും കാട്ടി നയൻതാര; വൈറലായി വീഡിയോ

'താങ്ക്‌സ്‌ഗി‌വിംഗ് ഡേ'യിൽ കാമുകൻ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം ചിരിയും തമാശകളുമൊക്കയായി ആഘോഷിക്കുന്ന നടി നയൻതാരയുടെ വീഡിയോ വൈറലാവുകയാണ്.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (12:28 IST)
'താങ്ക്‌സ്‌ഗി‌വിംഗ് ഡേ'യിൽ കാമുകൻ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം ചിരിയും തമാശകളുമൊക്കയായി ആഘോഷിക്കുന്ന നടി നയൻതാരയുടെ വീഡിയോ വൈറലാവുകയാണ്. അമേരിക്കയിലായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും താങ്ക്‌സ്‌ഗിവിംഗ് ഡേ ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതികളുമായി കൂട്ടുകാർക്കിടയിൽ ചിരി പടർത്തുകയാണ് നയൻതാര. അതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

നയൻതാരയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു നയൻതാരയും വിഘ്‌നേഷും. നവംബർ 18നായിരുന്നു തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 35ആം ജന്മദിനം. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് വിഘ്നേഷ് സോഷ്യൽമീഡിയായിൽ കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :