നയൻതാരയുടെ ലിപ്‌ലോക്ക് വിവാദത്തിലേക്ക്; സൂര്യയോ ചിമ്പുവോ ആയിരുന്നെങ്കിൽ കഥ വേറെയാകുമായിരുന്നില്ലെ? - വീഡിയോ

വിവാദം മുറുകുന്നു; സ്കൂൾ കുട്ടിയുമായി നയൻതാരയുടെ ലിപ്‌ലോക്ക്

aparna shaji| Last Updated: ചൊവ്വ, 9 ഓഗസ്റ്റ് 2016 (13:56 IST)
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഒരു ചുംബന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ചുംബനമെന്ന് പറഞ്ഞാൽ അത് സാധരണ ചുംബന രംഗമല്ല. ലിപ് ലോക്ക് തന്നെ, അതും ക്ലാസിലെ കുട്ടിയുമായി. ഏതായാലും സിനിമയെയും സംഭവത്തെയും വിമർശകർ പൊതിഞ്ഞു കഴിഞ്ഞു.

ജീവ നായകനായെത്തുന്ന ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറായിട്ടാണ് നയൻസ് എത്തുന്നത്. ഇതേരംഗം ഒരു മുൻനിര നായകന്മാർ ആയിരുന്നു ചെയ്തതെങ്കിൽ എന്താകുമായിരുന്നു എന്നാണ് വിമർശകർ ചോദിക്കുന്നത്. സൂര്യയോ ചിമ്പുവോ ഇതുപോലെ അധ്യാപക വേഷത്തിലെത്തി ഇങ്ങനെയൊരു രംഗത്തിലെത്തി അഭിനയിച്ചാൽ സ്ത്രീസമൂഹം വെറുതെ ഇരിക്കുമോ. അവർ മുഴുവനായി ഇവർക്കെതിരെ രംഗത്തെത്തില്ലെ എന്നാണ് ഇവർ ചോദിക്കുന്നത്.

സ്തീകൾക്കെതിരെ അക്രമവും പീഡനവും നടക്കുന്ന ഈ കാലത്തും ഇതുപോലുള്ള രംഗങ്ങൾ കുട്ടികളിൽ മോശമായ സന്ദേശമാണ് എത്തിക്കുക എന്നാണിവർ പറയുന്നത്. ഏതായാലും സംഭവത്തെ കുറിച്ച് നയൻസോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :