aparna shaji|
Last Modified ശനി, 6 ഓഗസ്റ്റ് 2016 (14:39 IST)
മലയാള സിനിമയിലെ ഭാഗ്യ താര ജോഡികളായിരുന്നു ബിജു മേനോനും സംയുക്താ വർമയും. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകൾ നിരവധിയായിരുന്നു. സംയുക്ത സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും കല്ല്യാണം. 2002 നവംബര്‍ 21ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ് സംയുക്ത. കണ്ണനെ സാക്ഷിയാക്കി നടന്ന ആ വിവാഹത്തിന് ഇന്നും വിള്ളല്‍ വീണിട്ടില്ല.
വിവാഹം നടക്കുന്ന സമയത്ത് ഗുരുവായൂരപ്പന്‍ കൂടെയുണ്ടായിരുന്നു. ഇന്നും ആ അനുഗ്രഹം കുടുംബത്തിനുണ്ട്. കണ്ണന്റെ ഭക്തയായിരുന്നു അമ്മ, അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ എന്റെ കല്യാണം ഗുരുവായൂർ വെച്ച് നടത്തണമെന്നത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിവാഹം ഗുരുവായൂർ വെച്ച് നടത്താൻ തീരുമാനിച്ചത്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അടുത്തിടെ സംയുക്ത ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
വൻ ജനസാഗരമായിരുന്നു അന്ന് അമ്പലത്തിൽ ഉണ്ടായിരുന്നത്. തിരക്കിനിടയിലും ബിജുയേട്ടന്‍ (ബിജു മേനോന്‍) തന്റെ കൈ മുറുകെ പിടിച്ചു. അമ്പലത്തിന് മുന്നില്‍ എത്തിയിട്ടും ആ പിടി വിട്ടിരുന്നില്ല. പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഇപ്പോഴും അറിയാതെ കണ്ണു നിറയുമെന്നും സംയുക്ത പറയുന്നു.