കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ജനുവരി 2024 (08:59 IST)
സുരേഷ് ഗോപിയുടെയും മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയ നവ്യയ്‌ക്കൊരു വിഷമം പറയാനുണ്ട്. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. റിസപ്ഷനു ധരിച്ച വസ്ത്രത്തിന്റെ ലുക്ക് പങ്കുവെച്ചു കൊണ്ടായിരുന്നു നടി തന്റെ വിഷമം പറഞ്ഞത്. ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരക്കിനിടയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.
'ഇതായിരുന്നു ഭാഗ്യയുടെ വിവാഹ റിസപ്ഷന് എന്റെ ലുക്ക്. തിരക്ക് കൂടുതലായിരുന്നു അതുകൊണ്ടുതന്നെ വധൂവരന്മാര്‍ക്കൊപ്പം ഒരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല. വിവാഹ റിസപ്ഷന് വലിയ തിരക്കായിരുന്നു. പക്ഷേ ആ തിരക്കിനിടയിലും ഞങ്ങള്‍ക്കെല്ലാം ഒത്തുചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസാന നിമിഷം എന്നെ സഹായിച്ച ഷെറില്‍ റെജിമോനും ലക്ഷ്മി പ്രേംകുമാറിനും നന്ദി',-നവ്യ എഴുതി.
ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം തുടര്‍ന്ന് കൊച്ചിയില്‍ സിനിമ മേഖലയിലുള്ളവര്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. ഇതിനുശേഷമാണ് തിരുവനന്തപുരത്തെ വിവാഹ വിരുന്ന് നടന്നത്.മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ എത്തിയ വിവാഹ റിസപ്ഷനില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.