National Film Awards: മികച്ച നടനുള്ള പരിഗണന പട്ടികയില്‍ ഫഹദ് ഫാസിലും !

രേണുക വേണു| Last Modified വെള്ളി, 22 ജൂലൈ 2022 (08:03 IST)

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. മികച്ച നടനുള്ള പരിഗണന പട്ടികയില്‍ ഫഹദ് ഫാസിലും സ്ഥാനം പിടിച്ചിട്ടുണ്ട്. സൂപ്പര്‍താരം സൂര്യക്കൊപ്പമാണ് ഫഹദിന്റെ പേരും പരിഗണിക്കുന്നത്. ട്രാന്‍സ്, മാലിക് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിന് ഗുണം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :