ഇതാണ് കുറുപ്പ്, ടോവിനോയുടെ നാരദനില്‍ ജോയ് മാത്യുവും

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 9 ഫെബ്രുവരി 2022 (17:10 IST)

ടോവിനോയുടെ നാരദന്‍ ദുല്‍ഖറിന്റെ സല്യൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ അടുത്തിടെ റിലീസ് മാറ്റിയിരുന്നു.ജനുവരി 27ന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമയായിരുന്നു. എന്നാല്‍ നാരദന്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് വിവരം. സിനിമയിലെ ഓരോ ക്യാരക്ടര്‍ പോസ്റ്ററായി നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്.

ചിത്രത്തില്‍ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്.ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയെത്തുന്ന അന്ന ബെന്നും ചിത്രത്തിലുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :