9 വർഷങ്ങൾക്ക് മുൻപ് അന്നാണ് നയൻതാരയുടെ ജീവിതം മാറിമറിഞ്ഞത്!

നിഹാരിക കെ എസ്| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (08:53 IST)
Nayanthara
കോട്ടയംകാരി ഡയാന കുര്യൻ ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്. സ്ഥരാകേന്ദ്രീകൃതമായ സിനിമകൾക്ക് ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തിയ നടി. കുറച്ച് കാലമായി അത്ര നല്ല ഗ്രാഫിലൂടെയല്ല നയൻതാര കടന്നുപോകുന്നതെങ്കിലും ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ നയൻതാരയ്ക്ക് കഴിയും. ഇപ്പോഴിതാ, തന്റെ ജീവിതം മാറ്റി മറിച്ച സിനിമ ഏതെന്ന് പറയുകയാണ് നടി.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ ആണ് നയന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ള സിനിമ. ചിത്രത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് നടി. ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ഇന്നും തന്റെ ഫോണില്‍ സൂക്ഷിക്കുന്ന നയന്‍, ആ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയ്‌ക്കൊപ്പം ആ സിനിമയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു.

'എന്റെ ജീവിതം അുഗ്രഹീതമാക്കാനും, എന്നന്നേക്കുമായി മാറ്റി മറിക്കാനും വന്ന സിനിമ, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നാണ് നാനും റൗഡി താന്‍ എന്ന സിനിമ റിലീസ് ആയത്. ജനങ്ങളില്‍ നിന്നും പുതിയ സ്‌നേഹം കിട്ടിയതിനും, ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിലും, ഒരുപാട് നല്ല അനുഭവങ്ങളും, ഓര്‍മകളും , പുതിയ ബന്ധങ്ങളും നല്‍കിയതിന് ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. പിന്നെ, തീര്‍ച്ചയായും എന്റെ ആള് വിഘ്‌നേശ് ശിവന്, നാനും റൗഡി താന്‍ എന്ന സിനിമയിലൂടെ അവനെ എനിക്ക് തന്നു' നയന്‍താര കുറിച്ചു.

2015 ല്‍ ആണ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്. നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടും ഇന്നും ഹിറ്റാണ്. ഈ സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :