കല്യാണം വരെ കച്ചവടമാക്കി, കുട്ടികളുടെ ആയമാർക്കുള്ള കാശ് പോലും നിർമാതാക്കൾ കൊടുക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായം, നയൻതാരക്കെതിരെ അരോപണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (19:07 IST)
മലയാള സിനിമയില്‍ അരങ്ങേറിയതിന് ശേഷം തമിഴില്‍ കാലുറപ്പിച്ച നായിക നടിയാണ് നയന്‍താര. ഇന്ന് തമിഴിലേറ്റവും മാര്‍ക്കറ്റുള്ള നായികമാരില്‍ ഒരാളാണ് നയന്‍താര. അഭിനയത്തിന് പുറമെ സിനിമ നിര്‍മാണമടക്കം പല്ല ബിസിനസുകളും നയന്‍താരയ്ക്കുണ്ട്. സംവിധായകന്‍ വിഘ്‌നേശ് ശിവനെ വിവാഹം ചെയ്ത നയന്‍താരയ്ക്ക് ആ ബന്ധത്തില്‍ 2 മക്കളാണുള്ളത്.


വ്യക്തിജീവിതവും കരിയറും ഒരു പോലെ കൊണ്ടുപോകാനാകുന്നുണ്ടെങ്കിലും സിനിമ മേഖലയില്‍ നയന്‍താരയ്‌ക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. നിര്‍മാതാവും യൂട്യൂബറുമായ അന്തനനാണ് നയന്‍താരക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 8 പേര്‍ക്കൊപ്പമാണ് നയന്‍താര ഷൂട്ടിങ്ങിന് വരുന്നതെന്നും ഇപ്പോള്‍ കുട്ടികളുടെ ആയമാരും നയന്‍താരയ്‌ക്കൊപ്പം ഷൂട്ടിങ്ങ് സെറ്റില്‍ വരുന്നുണ്ടെന്നും അവര്‍ക്കുള്ള കാശും നിര്‍മാതാക്കള്‍ക്ക് കൊടുക്കേണ്ടി വരുന്നെന്നും അന്തനന്‍ പറയുന്നു.


കുഞ്ഞുങ്ങളുടെ 2 ആയമാര്‍ക്കൊപ്പമാണ് നയന്‍താര ഷൂട്ടിങ്ങിന് വരുന്നത്. അവര്‍ക്കും നിര്‍മാതാക്കള്‍ കാശ് കൊടുക്കണമെന്ന് പറയുന്നതില്‍ വല്ല ന്യായവുമുണ്ടോ, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയാല്‍ അവരെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമല്ലെ, അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ. സ്വന്തം കല്യാണം തന്നെ വിറ്റയാളാണ് നയന്‍താര. അങ്ങനെ എല്ലാത്തിനെയും വ്യാപരമായി കാണുന്ന നിലയില്‍ നയന്‍താര മാറി. നയന്‍താര വലിയ ഉയരത്തില്‍ എത്തിയ ആളാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം റിവേഴ്‌സ് ഗിയറിലാണ്. പടങ്ങളൊന്നും ഓടുന്നില്ല. 12 കോടിയോളമാണ് നയന്‍താര സിനിമയ്ക്കായി വാങ്ങുന്നത്. എന്തിനാണ് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുമ്പോള്‍ നയന്‍താരയ്ക്ക് ഇത്രയും തുക നല്‍കുന്നതെന്നും അന്തനന്‍ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :