അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (17:56 IST)
വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ലൈഗർ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ 3,000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച പ്രതികരണമല്ല പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന മോശം പ്രതികരണങ്ങൾക്ക് കാരണം വിജയ് ദേവരക്കൊണ്ടയുടെ മോശം പെരുമാറ്റമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുംബൈ മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി. സിനിമയുടെ റിലീസിന് തൊട്ടുമുൻപ് താരം നടത്തിയ വാർത്താസമ്മേളനത്തിൽ വിജയ് മേശയ്ക്ക് മേലെ കാലുകയറ്റി വെച്ച സംഭവം പരാമർശിച്ചാണ് തിയേറ്റർ ഉടമയുടെ വിമർശനം.
ഈ സംഭവത്തെ തുടർന്ന് സിനിമക്കെതിരെ ബഹിഷ്ക്കരണ ക്യാമ്പയിൻ ഉണ്ടായപ്പോൾ പടം ബഹിഷ്കരിച്ചോളു എന്നാണ് വിജയ് പറഞ്ഞത്. ഇത് അതിസാമർഥ്യമാണ്. ഇങ്ങനെ ചെയ്താൽ ഒടിടിയിൽ പോലും നിങ്ങളുടെ
സിനിമ ആരും കാണില്ല. ഈ അഹങ്കാരം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിനെ ബാധിച്ചു. നാശത്തിന് അടുത്തുനിൽക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കില്ല അതാണ് നിങ്ങളിപ്പോൾ ചെയ്യുന്നത്.നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്''- മനോജ് ദേശായി പറഞ്ഞു.