രണ്ടാമതും അച്ഛനാകുന്നു, പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ സന്തോഷം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (17:18 IST)
സിനിമ താരം നരേന്‍ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഈയൊരു അവസരത്തില്‍ ഭാര്യ മഞ്ജുവിനൊപ്പം തങ്ങളുടെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് നടന്‍.

രണ്ടാമതും അച്ഛനാകുന്ന വിവരം നരേന്‍ സന്തോഷത്തോടെ ആരാധകരുമായി പങ്കുവെച്ചു.

'ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്'-നരേന്‍ കുറിച്ചു.

തന്മയ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :