കുഞ്ഞച്ചൻ വേറെ ലെവൽ അല്ലേ, എത്ര ശ്രമിച്ചിട്ടും പുതുക്കാൻ പറ്റുന്നില്ല; മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന് മിഥുൻ മാനുവൽ തോമസ്

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 21 ജനുവരി 2020 (12:04 IST)
കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത കോട്ടയം കുഞ്ഞച്ചനെന്ന പ്രതിഭാസം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിലുണ്ട്. ചിത്രത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന് അണൌൻസ്മെന്റ് ഉണ്ടായിരുന്നു. തോമസ് സംവിധാനം ചെയ്യുന്നുവെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നതെന്ന് മിഥുൻ പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് കുഞ്ഞച്ചൻ. അതിനു യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായി. ഒരുപാട് ശ്രമിച്ചിട്ടും തൃപ്തികരമായ തിരക്കഥ ഒരുക്കാനായി. ഇതോടെയാണ് ചിത്രം വേണ്ടെന്ന് വെച്ചത്’. - മിഥുൻ പറയുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. 1990ല്‍ ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :