Last Updated:
വ്യാഴം, 17 ജനുവരി 2019 (12:42 IST)
ദുൽഖർ സൽമാൻ എന്ന കുഞ്ഞിക്ക മലയാളികൾക്ക് എന്നും ഒരു ഹരമാണ്. നിരവധി മികച്ച മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുക മാത്രമല്ല, പ്രേക്ഷകരോട് അടുത്തിടപഴകാനും താരത്തിന് അറിയാം. ഫാൻസിനെ വെറുപ്പിക്കാതെ അവരെ സന്തോഷപ്പെടുത്തുവാൻ താരം എന്നും ശ്രദ്ധിക്കാറുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണം എന്ന് പറയുന്നത് കഴിഞ്ഞ ദിവസം പുറത്തിറൺഗിയ വീഡിയോ തന്നെയാണ്. എന്നാൽ ഇപ്പോൾ 'ഓട്ടം' എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നന്ദു ആനന്ദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നന്ദു ദുല്‍ഖറിനെ കണ്ടുമുട്ടിയതിന് ശേഷം ഫേസ്‌ബുക്കിൽ അത് പങ്കുവയ്‌ക്കുകയുണ്ടായി. ദുൽഖർ ആരാധകർ ഇപ്പോൾ കുറിപ്പ് ഏടെടുത്തിരിക്കുകയാണ്.
ഫേസ്‌ബുക്ക് പോസ്‌റ്റ് വായിക്കാം:-
എന്തൊരു മനുഷ്യനാണിത്....
ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ....?
വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ .....
ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക......
കലൂർ സ്റ്റേഡിയത്തിൽ വെച്ച് "ഓട്ടം" സിനിമയിൽ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ പരിചയപെടുത്തുമ്പോ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേർത്തു നിർത്തി വിശേഷങ്ങൾ ചോദിച്ചതും ഫോട്ടോ എടുക്കാൻ സമ്മതിച്ചതും....
ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ........ഇങ്ങനെ.......ഇത്ര സ്നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. "എന്നാലും you are really a great man Dulquer Salmaan