Mohanlal's role in Mahesh Narayanan Movie: കുറച്ച് സമയമേയുള്ളൂ, പക്ഷേ സീനുകളെല്ലാം വെടിച്ചിലാകും; മഹേഷ് പടത്തിലെ മോഹന്‍ലാല്‍ !

MMMN Movie Updates: എടപ്പാളില്‍ ആരംഭിക്കാന്‍ പോകുന്ന ഒന്‍പതാം ഷെഡ്യൂളില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുക

Mohanlals role in Mahesh Narayanan Movie, Mahesh Narayanan, Mohanlal, Mammootty, MMMN, Mahesh Narayanan Movie Mohanlal Role, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍, മഹേഷ് നാരായണന്‍ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം, മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി
Kochi| രേണുക വേണു| Last Modified വ്യാഴം, 26 ജൂണ്‍ 2025 (11:02 IST)

Mohanlal's role in Mahesh Narayanan Movie: മഹേഷ് നാരായണന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്ത്. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള കാമിയോ കഥാപാത്രമാണ് ലാലിന്റേത്.

കാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ ഏറ്റവും സുപ്രധാന വേഷമാണ് ലാലിനു ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ ഇരുവരും ഒന്നിച്ചുള്ള ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. കൊച്ചിയിലാണ് ഇനി ഇരുവരും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളുടെ ചിത്രീകരണം. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യത്തിലോ ആയിരിക്കും കൊച്ചിയിലെ ഷെഡ്യൂള്‍.

എടപ്പാളില്‍ ആരംഭിക്കാന്‍ പോകുന്ന ഒന്‍പതാം ഷെഡ്യൂളില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഈ സിനിമയില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുടെ വേഷമാണ് ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിനു രണ്ട് ലുക്കുകളും മമ്മൂട്ടിക്ക് മൂന്നിലേറെ ലുക്കുകളും ഈ ചിത്രത്തിലുണ്ടെന്നാണ് വിവരം.

അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണെന്നു മോഹന്‍ലാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ശ്രീലങ്കയില്‍ എന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ്. ഇതിനു മുന്‍പ് മറ്റൊരു ഷെഡ്യൂള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ വലിയൊരു സിനിമയാണ് ചെയ്യുന്നത്. വലിയ സിനിമ എന്നുപറയുമ്പോള്‍ അഭിനേതാക്കളുടെ കാര്യത്തില്‍, ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അങ്ങനെ കുറേ പേര്‍. ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണ്,' മോഹന്‍ലാല്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :