രേണുക വേണു|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (10:57 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകരെല്ലാം ബറോസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ കഥയെഴുതിയ ഒരു സിനിമയുണ്ടായിരുന്നു. ആ ചിത്രം റിലീസ് ചെയ്തിട്ടില്ല.
മോഹന്‍ലാല്‍ കഥയെഴുതിയ സിനിമയുടെ പേര് സ്വപ്‌നമാളിക. 2008 ലാണ് ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നത്.
കരിമ്പില്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. പ്രശസ്ത സംവിധായകനായ കെ എ ദേവരാജനാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ നിരവധി നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. ജയ് കിഷന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര എന്നിവരാണ് ആലപിച്ചത്. ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം കഴിഞ്ഞ ഈ സിനിമ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് റിലീസ് ചെയ്യാതിരുന്നത്.