കെ ആര്‍ അനൂപ്|
Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (14:22 IST)
1983ല്‍ പുറത്തിറങ്ങിയ ആട്ടക്കലാശം എന്ന സിനിമയില്‍ പ്രേംനസീറും മോഹന്‍ലാലും ആയിരുന്നു നായകന്‍മാര്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മോഹന്‍ലാലിന് ആദ്യമായി ലഭിച്ച നായകവേഷമായിരുന്നു ആട്ടക്കലാശത്തിലേത്.
ജൂബിലിക്കുവേണ്ടി ജോയ് തോമസ് നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രേം നസീറിനെയും മമ്മൂട്ടിയെയുമായിരുന്നു ആദ്യം നായകന്‍മാരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അതിനുമുമ്പും നസീറിനൊപ്പം സഹോദരവേഷത്തിലൊക്കെ എത്തിയിട്ടുള്ളതിനാല്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ മതിയെന്ന് ശശികുമാറും ജോയ് തോമസും തീരുമാനിക്കുകയായിരുന്നു. ഒരു ഫ്രെഷ്നെസ്സ് ഫീല്‍ ചെയ്യാനായിരുന്നു ആ തീരുമാനം. മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹന്‍ലാലിനെ നായകനാക്കിയത്. ഇത് മമ്മൂട്ടിക്ക് വലിയ വിഷമമാകുകയും ചെയ്തു.
ആട്ടക്കലാശം അക്കാലത്തെ വന്‍ ഹിറ്റുകളിലൊന്നായി മാറി. എ സെന്‍ററുകളില്‍ തകര്‍ത്തുവിജയമായ സിനിമ ബി, സി സെന്‍ററുകളില്‍ വമ്പന്‍ വിജയമായി.
മാസ്റ്റര്‍ ബിന്‍ ചാനലിന് ജൂബിലി ജോയ് തോമസ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.