മോഹന്‍ലാലിനൊപ്പം ചേര്‍ന്നപ്പോള്‍ നിവിന്‍ പോളിയും ബോക്സോഫീസില്‍ പുലിമുരുകനായി; കായംകുളം കൊച്ചുണ്ണി 10 ദിവസം കൊണ്ട് 55 കോടി!

മോഹന്‍ലാല്‍, നിവിന്‍ പോളി, കായംകുളം കൊച്ചുണ്ണി, പുലിമുരുകന്‍, മമ്മൂട്ടി, Mohanlal, Nivin Pauly, Kayamkulam Kochunni, Mammootty, Pulimurugan
BIJU| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:45 IST)
ചരിത്രമെഴുതുകയാണ് നിവിന്‍ പോളിയുടെ കായം‌കുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് എന്‍റര്‍ടെയ്നര്‍ 10 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 55 കോടി.

ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന മലയാളചിത്രമെന്ന ഖ്യാതി ഇനി കായം‌കുളം കൊച്ചുണ്ണിക്ക് സ്വന്തം. 45 കോടി രൂപ ബജറ്റില്‍ ശ്രീഗോകുലം ഫിലിംസ് നിര്‍മ്മിച്ച സിനിമ അതിന്‍റെ സ്രഷ്ടാക്കളെപ്പോലും അമ്പരപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കുന്നത്.

മുമ്പ് മലയാളത്തില്‍ പുലിമുരുകന്‍ സൃഷ്ടിച്ച അതേ തരംഗം പുനഃസൃഷ്ടിക്കാന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കി തിയേറ്ററുകളെ ഇളക്കിമറിക്കുന്നു.

അതേസമയം, കായം‌കുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ വിജയത്തോടെ നിവിന്‍ പോളിയും ബിഗ് ബജറ്റ് സിനിമകള്‍ ശീലമാക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 25 കോടി രൂപയാണ് ബജറ്റ്. 100 കോടി ബജറ്റിലാണ് നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് ടീമിന്‍റെ പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍ഷ്യ ഒരുങ്ങുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘മിഖായേല്‍’ ആണ് നിവിന്‍ പോളിയുടെ അടുത്ത റിലീസ്. ആ സിനിമയില്‍ ഡോക്ടറുടെ റോളിലാണ് നിവിന്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :