അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്: മുഖ്യമന്ത്രി
- മണ്ഡലകാലം പൊലീസിന് കടുത്ത വെല്ലുവിളിയെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ
- ശബരിമലയിൽ ദർശനത്തിനെത്തിയ തെലങ്കാന സ്വദേശികളായ യുവതികൾ പ്രതിഷേധം കാരണം മടങ്ങി
- ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിന് പരിമിതികളുണ്ട്: സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രം തയ്യാറെന്ന് ശ്രീധരൻ പിള്ള
- സ്ത്രീകൾ മാറിനിൽക്കാൻ തയ്യാറാവണം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽനിന്നും മലക്കംമറിഞ്ഞ് സുബ്രഹ്മണ്യൻ സ്വാമി
കൊച്ചി മൾട്ടിപ്ലക്സിൽനിന്നുമാത്രം ഒരു കോടി കളക്ഷൻ മറികടന്ന് കൊച്ചുണ്ണി
നിവിൻ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നുമാത്രം ഒരു കോടി കളക്ഷന്‍ മറികടന്നു. 10 ദിവസം കൊണ്ട് 1.07 കോടി രൂപയുടെ കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി കായംകുളം കൊച്ചുണ്ണി മാറി.
ഇതിനോടകം തന്നെ സിനിമ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു. മികച്ച കളക്ഷൻ ഇപ്പോഴും തുടരുകയാണ്. ശ്രീ ഗോകുലം മൂവീസ് 45 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
ബോബി-സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ എഴിയിരിക്കുനത്. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായും എത്തി, ചിത്രത്തിൽ സണ്ണി വെയിൻ ഉൾപ്പടെയുള്ള മറ്റു കഥാപാത്രങ്ങളുടെ പ്രകടനവും ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. സിനിമ യു എ ഇ ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളിലും മികച്ച അഭിപ്രായം സ്വന്തമാക്കുകയാണ്.
അടുത്ത ലേഖനം