അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്! ബറോസ് പൂജയ്ക്ക് മമ്മൂട്ടി എത്തിയതും അതേ കൂളിംഗ് ഗ്ലാസ് ഇട്ട്
- കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട്
- കുടുംബത്തോടൊപ്പം മോഹന്‍ലാല്‍, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു
- മോഹന്‍ലാല്‍ ചിത്രം കമലദളത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ, മോനിഷയെ അല്ല !
- മികച്ച പ്രതികരണവുമായി മോഹന്‍ലാലിന്റെ 12th Man
ഒറ്റയ്ക്ക് അഭിനയിച്ചു തകര്‍ക്കാന്‍ ലാലേട്ടന്‍; എലോണില്‍ മറ്റ് താരങ്ങള്‍ ശബ്ദം കൊണ്ട് മാത്രം !
ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് സിനിമയുടേത്.
ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
രാജേഷ് ജയറാമാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യും.
അടുത്ത ലേഖനം