അപര്‍ണ|
Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (08:00 IST)
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതില്‍ ഇത്തിക്കരപക്കിയുടെ വേഷം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. കുറച്ച് ദിവസങ്ങളായി ഇതിന്റെ ചിത്രീകരണ തിരക്കിലായിരുന്നു ടീം. ഇപ്പോഴിതാ, ഇത്തിക്കരപക്കിയുടെ ചിത്രീകരണാരംഗങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയുടെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചുവെന്ന വാര്‍ത്ത സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടത്. അസാദ്യ മെയ് വഴക്കുവുമായുള്ള മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
മോഹൻലാലിന്റെ തന്നെ ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കാനിരിക്കേയാണ് കായംകുളം കൊച്ചുണ്ണിയുടെ സംഘത്തോടൊപ്പം ചേര്‍ന്നത്. ഇരുപത് മിനിറ്റുള്ള അതിഥി വേഷമായിരിക്കും മോഹൻലാലിന്റേതെന്നു സൂചനയുണ്ട്.