1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. mohanlal about Malaikottai Vaaliban

മലൈക്കോട്ടൈ വാലിബന്റേത് ഒരു രഹസ്യ ചേരുവയാണ്, അതുകൊണ്ട് തീ പാറട്ടേയെന്ന് മോഹന്‍ലാല്‍

Malaikottai Vaaliban mohanlal and lijo pellissery lijo mohanlal lijo mohanlal movie lijo jose pellissery movie
മോഹന്‍ലാലിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് നേരിന്റെ പ്രമോഷനെത്തിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നതായിരുന്നു മോഹന്‍ലാലിനോട് വാര്‍ത്താസമ്മേളനത്തിനിടെ ചോദിച്ചത്. ആദ്യം നേരെ സിനിമ കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടാണ്  ലാല്‍ തുടങ്ങിയത്.
 
'അത് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പ സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാന്‍ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ',- എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
 
അതേസമയം നേര് സിനിമ ഡിസംബര്‍ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
 
 
 
 
 
 
അടുത്ത ലേഖനം
ഞാന്‍ അതിനു തൃശൂര്‍ക്കാരനല്ലല്ലോ? അറിയാവുന്ന രീതിയില്‍ അല്ലേ പറയാന്‍ പറ്റൂ; രഞ്ജിത്തിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് മോഹന്‍ലാല്‍