അനുബന്ധ വാര്‍ത്തകള്‍
- ഏറ്റവും ഇഷ്ടമുള്ള ആള്‍ക്ക് ഒപ്പം,മമ്മൂട്ടിയുടെ ഭാര്യ സുല്ഫത്തിനൊപ്പമുളള ചിത്രവുമായി മാധവ് സുരേഷ്,വിവാഹ റിസപ്ഷന് വിശേഷങ്ങള്‍
- 'കരക്കമ്പി സത്യമാകട്ടെ'; ലിജോയ്ക്കൊപ്പം വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന്റെ മറുപടി
- Abraham Ozler: ഓസ്ലര് കിതച്ചു തുടങ്ങി ! ആദ്യദിനങ്ങളില്‍ ഗുണം ചെയ്തത് മമ്മൂട്ടി ഫാക്ടര്‍
- Neru OTT Release: തിയേറ്റർ വിജയത്തിന് ശേഷം നേര് ഒടിടിയിലേക്ക്, റിലീസ് തീയ്യതി പുറത്ത്
- അപരിചിതന് രണ്ടാം ഭാഗം ആലോചനയിലെന്ന് സംവിധായകന്; മമ്മൂട്ടി 'യെസ്' മൂളുമോ?
'മമ്മൂക്കയുടെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്, കാതലില്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു'; ഇച്ചാക്കയെ കുറിച്ച് ലാലിന്റെ വാക്കുകള്‍
ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്
Mammootty and Mohanlal
സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിലും തങ്ങളുടെ സൗഹൃദം പുതുക്കാനും സിനിമകളെ കുറിച്ച് സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ താന്‍ കാണാറുണ്ടെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും ലാലിന് പറയാനുള്ളത് ഇത് തന്നെ. മമ്മൂട്ടി ചിത്രം കാതല്‍ താന്‍ കണ്ടെന്നും വളരെ മനോഹരമായാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നതെന്നും ലാല്‍ പറഞ്ഞു.
' ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. ഈയിടെ ഇറങ്ങിയ കാതല്‍ എന്ന സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം ഏറ്റവും മനോഹരമായിട്ട് അഭിനയിച്ചിരിക്കുന്ന സിനിമയാണ്. അങ്ങനെയൊരു സിനിമ ഞാന്‍ ചെയ്യുമോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ അതെനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അങ്ങനെയൊരു സിനിമ ചെയ്യുക എന്നത് ഒരു നടനെ സംബന്ധിച്ചിടുത്തോളം വലിയൊരു വെല്ലുവിളിയാണ്. വീണ്ടും പറയുന്നു..! ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ കിട്ടുന്നത് വലിയൊരു വെല്ലുവിളിയാണ്, ഭാഗ്യമാണ്,'
ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ്ഓഫീസിലും വിജയമായി. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചത്.