അപർണ|
Last Updated:
ബുധന്‍, 21 നവംബര്‍ 2018 (16:27 IST)
കേരളത്തെ കാർന്നു തിന്ന മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ. ഇതിന്റെ ഭാഗമായി നവകേരളം പടുത്ത് ഉയർത്താനായി മലയാള താരസംഘടന അമ്മയുടെ നേതൃത്വത്തിലുളള മെഗ ഷോ ഡിസംബർ7 ന് നടക്കും.
അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ചാണ് ഷോ നടക്കുക. മലായള സിനിമയിലെ അറുപതോളം താരങ്ങളായ ഷോയിൽ പങ്കെടുക്കുക. ഒന്നാണ് നമ്മള്‍ എന്നാണ് ഷോയ്ക്ക് നൽകിയിരിക്കുന്ന പേര്. മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു.
അമ്മയുടെ കഴിഞ്ഞ മെഗ ഷോയിലെ സ്കുറ്റിനെതിരെ വിമർശനം ഉയർന്നു വന്ന സാഹചര്യത്തിൽ ഇത്തവണ വിവാദ സ്കിറ്റുകൾ ഉണ്ടാകുമെയെന്ന് മാധ്യമ പ്രവർത്തക ചോദിച്ചിരുന്നു. എന്നാൽ, അമ്മയുടെ പ്രസിഡന്റ്
മോഹൻലാൽ ഇതിന് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ ഫോക്കസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. അത് ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. തന്നെ കളിയാക്കുന്ന സ്കിറ്റുകൾ നിരവധി പലരും ചെയ്യാറുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. അതിന്റെ പേരിൽ ആരേയും വിമർശിച്ചിട്ടില്ല. ഇതൊക്കെ ആ സ്പിരിറ്റിൽ എടുക്കുമെന്നും മോഹൻലാൽ പ്രതികരിച്ചു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന
അമ്മ മെഗാഷോയിലെ വനിത താരങ്ങളുടെ സ്ക്രിറ്റാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. സ്കിറ്റ് ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു വിമർശനം. ഈ സ്കിറ്റിൽ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍ വരെ പങ്കെടുത്തിരുന്നു. ഇങ്ങനെ പരസ്യമായി തങ്ങളുടെ നിലപാടാണ് സ്കിറ്റിലൂടെ അവർ കാണിച്ചതെന്നായിരുന്നു നടിമാർ ആരോപിച്ചിരുന്നു.