രജനികാന്തിനെ വേണ്ട, ദളപതി വിജയ് മതി!- കളക്ടറെ വെട്ടിലാക്കി വയനാട്ടിലെ ആരാധികമാർ

അപർണ| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (14:28 IST)
വിജയ്, സൂര്യ, കമൽഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾക്ക് കേരളത്തിലും ആരാധകർ നിറയെ ഉണ്ട്. വിജയ് എന്ന നടന്റെ വളർച്ച പെട്ടന്നായിരുന്നു. വൻ ജനപ്രീതിയാണ് താരത്തിനുള്ളത്. സ്റ്റൈൽ മന്നൻ രജനികാന്ത് വേണോ ദളപതി വിജയ് വേണൊ എന്ന് ചോദിച്ചാൽ ‘ദളപതി’ മതി എന്ന രീതിയിലേക്ക് വിജയ് വളർന്നിരിക്കുന്നു.

അതിന്റെ ഉദാഹരണമായാണ് വയനാട് സബ്ബ് കളക്ടര്‍ ഉമേഷ് മാധവന്‍ പറഞ്ഞ കാര്യങ്ങള്‍. മാനന്തവാടിയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ സിനിമയ്ക്കു കൊണ്ടു പോയപ്പോഴുളള അനുഭവമായിരുന്നു സബ് കളക്ടര്‍ പങ്കുവെച്ചിരുന്നത്.

കുട്ടികളെ പോലും സ്വാധീനിക്കുന്ന താരമായി മാറിയിരിക്കുന്നു വിജയ് എന്നാണ് ഉമേഷ് മാധവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. കുട്ടികളെ സിനിമയ്ക്ക് കൊണ്ടുപോയാലോ എന്ന് ചിന്തിച്ചപ്പോൾ ആദ്യം ഓർമ വന്നത് രജനീകാന്തിന്റെ 2.0 ആയിരുന്നുവെന്ന് കളക്ടര്‍ പറയുന്നു.

എന്നാല്‍ വിജയ് ചിത്രം തന്നെ മതിയെന്ന കുട്ടികളുടെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. സബ് കളക്ടര്‍ ഉമേഷ് കേശവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സിനിമയും താരങ്ങളും യുവാക്കളിലും പുതുതലമുറയിലും ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉമേഷ് കേശവന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :