കെ ആര്‍ അനൂപ്|
Last Updated:
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (11:51 IST)
'ആട്' എന്ന ഒരൊറ്റ സിനിമ മതി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിലെ നര്‍മ്മബോധം മനസ്സിലാക്കാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം രസകരമായ രീതിയില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊറോണക്ക് ശേഷം തന്റെ ഭാര്യ തന്നെ സ്ഥിരം ബാര്‍ബറായി എന്ന് പറഞ്ഞുകൊണ്ട് രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
'
കൊറോണ തുടങ്ങിയതിനു ശേഷം ഈ പോള്‍ ബാര്‍ബര്‍ ആണ് എന്റെ സ്ഥിരം ബാര്‍ബര്‍, ഭാര്യ'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
2014-ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് മിഥുന്‍ ശ്രദ്ധ നേടിയത്. 2015 ല്‍ ആട് എന്ന സിനിമ ഒരുക്കി സംവിധായകനായി. ആന്‍മരിയ കലിപ്പിലാണ്,അലമാര,ആട് 2,അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്,അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങള്‍ 2020 വരെ അദ്ദേഹം ചെയ്തു.