വയസ്സ് 19,ഒടുവിലായി റിലീസ് ചെയ്ത ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയം, മാത്യൂ തോമസിന്റെ പുതിയ റിലീസ് ചിത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (09:06 IST)

മാത്യൂ തോമസിന്റെ ഒരു സിനിമ കൂടി ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. നടന്റെ ഓരോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോഴും പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 19 വയസ്സ് മാത്രം പ്രായമുള്ള നടന്റെ വിജയ ചിത്രങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. ഒടുവിലായി റിലീസ് ചെയ്ത മാത്യൂ തോമസിന്റെ ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയമായി മാറിയെന്നാണ് അവരുടെ കണ്ടെത്തല്‍.

കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍,അഞ്ചാം പാതിരാ,ഓപ്പറേഷന്‍ ജാവ,ജോ&ജോ വരെ നീളുന്നു ആരാധകരുടെ ലിസ്റ്റ്.മാത്യൂ തോമസിന്റെ ഒരു സിനിമ കൂടി ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മാത്യൂ തോമസ് എത്തുന്നുണ്ട്. സ്‌ക്രീനില്‍ നടന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :