മമ്മൂട്ടിയുടെ ഡാഡി കൂളില്‍ തുടങ്ങി കുമ്പളങ്ങി നൈറ്റ്‌സ്,സൂഫിയും സുജാതയും വരെ,സമീറ സനീഷയെ കുറിച്ച് 'പുഴു' ടീം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:55 IST)

മമ്മൂട്ടി-പാര്‍വതി ചിത്രം പുഴു ഈയടുത്താണ് ചിത്രീകരണം പൂര്‍ത്തിയായത്.
സിനിമയിലെ ഓരോ പ്രമുഖരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അനുഭവസമ്പത്തുള്ള ഒരു ടീം തന്നെ പുഴുവിലുണ്ട്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി സംവിധായക തന്നെയാണ് അക്കൂട്ടത്തില്‍ ആദ്യം.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.സമീറ സനീഷാണ് പുഴുവിന്റെ വസ്ത്രാലങ്കാരത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്. അവരെ കുറിച്ച് പറയുകയാണ് അണിയറപ്രവര്‍ത്തകര്‍.

'വസ്ത്രാലങ്കാരം ഒരു സിനിമയെ അവിസ്മരണീയമാക്കുന്നതിലും കഥാപാത്രങ്ങളെ കാലാതീതമായി നിലനിര്‍ത്തുന്നതിലും അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു ദശാബ്ദത്തില്‍ അധികമായി മലയാള സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേറിട്ട വേഷപകര്‍ച്ച നല്‍കുന്ന ഒരു അതുല്യ കലാകാരി. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലെ പ്രത്യേകതകളിലൂടെ എല്ലാ കഥകളേയും കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന സമീറ സനീഷാണ് പുഴുവിന്റെ വസ്ത്രാലങ്കാരത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

തന്റെ അടുത്തെത്തുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും അനിവാര്യമായ വസ്ത്രാലങ്കാരം രൂപകല്‍പ്പന ചെയ്ത് മലയാളസിനിമ മേഖലയില്‍ തന്റെതായ കയ്യൊപ്പു പതിപ്പിച്ച വ്യക്തിയാണ് സമീറ.

ശ്രീ മമ്മൂട്ടി ചിത്രമായ ഡാഡി കൂളിലൂടെയാണ് സമീറ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. പിന്നീട് സോള്‍ട്ട് & പെപ്പര്‍, ചാര്‍ളി, ഇയ്യോബിന്റെ പുസ്തകം, കമ്മാര സംഭവം, അതിരന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, സൂഫിയും സുജാതയും എന്നിങ്ങനെ പോകുന്നു ഈ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍.

പുഴുവിലെ കഥാപാത്രങ്ങള്‍ക്ക് ആവശ്യവും അനുയോജ്യമായ വസ്ത്രങ്ങള്‍ തന്റെ അനുഭവവും വൈദഗ്ധ്യവും കൊണ്ട് ആകര്‍ഷകമായി ഇഴ ചേര്‍ത്ത ഈ കലാകാരിയുടെ സൃഷ്ടികള്‍ക്കായി കാത്തിരിക്കാം.'-പുഴു ടീം കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ
സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രക്രിയകളിലൂടെയും വിതരണക്കാരുമായുള്ള ചര്‍ച്ചകളിലൂടെയും പരമാവധി ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു
കര്‍ണാടക ചിക്കമഗളൂരുവിലെ നീന്തല്‍ക്കുളത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
ലഹരി ഉപയോഗം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ യുവാവിനെ വാളുകാട്ടി ഭീഷണിപ്പെടുത്തി ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...