സാരിയില്‍ സുന്ദരിയായി മെറീന മൈക്കിള്‍, ആരാധകരുടെ മനം കവര്‍ന്ന് ഫോട്ടോഷൂട്ട്, വീഡിയോയും ചിത്രങ്ങളും

Mareena Michael Kurisingal
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ജനുവരി 2024 (09:23 IST)
Mareena Michael Kurisingal
അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയും മോഡലുമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ആദ്യമായി നായികയായത് എബിയിലൂടെയാണ്.
ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും നടി അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശി കൂടിയാണ് മെറീന മൈക്കിള്‍.ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്'എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.ജനുവരി 19 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :