കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ജനുവരി 2022 (09:09 IST)
മരക്കാര്‍ റിലീസ് ചെയ്തതിനുശേഷം സിനിമയുടെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. അതിനെല്ലാം നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മരക്കാറിനുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
23 കോടി രൂപ മാത്രമാണ് മരക്കാറിന് നേടാനായത്.ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നിര്‍മ്മിച്ചത്.