മോഹന്‍ലാലിനൊപ്പം ആറാട്ടില്‍ എ ആര്‍ റഹ്മാന്‍, മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്ന്, പിറന്നാള്‍ ആശംസകളുമായി ബി ഉണ്ണികൃഷ്ണന്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ജനുവരി 2022 (15:15 IST)
മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്. 2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക.
'ജന്മദിനാശംസകള്‍, റഹ്മാന്‍ സാര്‍! 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടില്‍' നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരവും സന്തോഷവുമാണ്.'-ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.
മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഷൂട്ട്.