'സൂപ്പര്‍കൂള്‍ ബൈക്ക് യാത്രയുമായി മഞ്ജു വാര്യര്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (12:37 IST)

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടെ ബൈക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങള്‍ വെച്ചിരിക്കുകയാണ് നടി. രസകരമായ യാത്രയ്ക്ക് മഞ്ജു നന്ദിയും പറഞ്ഞു. ചതുര്‍മുഖം എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ഇത്തരമൊരു വേറിട്ട യാത്രയ്ക്ക് നടി തീരുമാനിച്ചത്.

'രസകരമായ സൂപ്പര്‍കൂള്‍ ബൈക്ക് യാത്രയ്ക്ക് നന്ദി'- മഞ്ജു വാര്യര്‍ കുറിച്ചു.

തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രം ആയാലും അതിനെ അവിസ്മരണീയമാക്കുന്ന നടിയാണ് മഞ്ജു.സണ്ണി വെയ്നും അലന്‍സിയറും ശക്തമായ വേഷങ്ങളില്‍ 'ചതുര്‍മുഖം'ത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 8 നാണ് സിനിമ തിയേറ്ററുകളിലെത്തയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :