ബൈക്കുമായി ചെളിയില്‍ വീണ് മഞ്ജു വാര്യര്‍; കമന്റുകളുമായി നിരവധി താരങ്ങള്‍

manju
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജൂലൈ 2024 (11:31 IST)
manju
ബൈക്കുമായി ചെളിയില്‍ വീണ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചെളിയില്‍ വീണും എഴുന്നേറ്റും പഠിച്ചു കൊണ്ടിരിക്കുന്ന- എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ രസകരമായ യാത്ര സമ്മാനിച്ചതിന സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവരോട് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ബൈക്കിന്റെ വശങ്ങളിലും നടിയുടെ ശരീരത്തിലും ചെളി പുരണ്ടിരിക്കുന്നത് കാണാം.

ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്. നടി ശോഭിത ദുലിപാല, ഗീതു മോഹന്‍ദാസ്, അന്ന ബെന്‍, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങിയ താരങ്ങളാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ വാഹനം നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 1250 ജി എസ് എന്ന ബൈക്കാണ് നടിയുടെത്. 28 ലക്ഷത്തോളം രൂപയാണ് വാഹനത്തിന്റെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :