അനുബന്ധ വാര്‍ത്തകള്‍
- സിനിമ ഇല്ലെങ്കിൽ പ്ലംബർ പണി എടുത്താണെങ്കിലും ജീവിക്കും; സുധീറിന്റെ വീഡിയോ വൈറൽ
- Empuraan Movie: 'ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനെത്തുന്ന ഖുറേഷി അബ്റാമിന്റെ കഥ'; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്
- വിജയ് ചിത്രം 'ഗോട്ട്' ഫ്ലോപ്പ് അല്ല, നേടിയത് 400 കോടിക്കും മുകളിൽ; വെളിപ്പെടുത്തി നിർമാതാവ്
- പൊതിഞ്ഞ് കെട്ടി നടന്നൂടെ? എങ്കിൽ നല്ലൊരു സ്ത്രീ ആകാം: സ്ത്രീകളുടെ ഉപദേശങ്ങളെ കുറിച്ച് ഹണി റോസ്
- Kalamkaaval Movie: 'നോക്കാം, റിമൈൻഡ് ജോർജ്'; അന്ന് മമ്മൂക്ക പറഞ്ഞു, ഇന്ന് മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ - കളങ്കാവലിലെ അവസരത്തെ കുറിച്ച് ആർ.ജെ സൂരജ്
അച്ഛനും അമ്മയും കാൻസർ പോരാളികൾ: മഞ്ജു വാര്യർ പറയുന്നു
കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യം ആനന്ദം' എന്ന പരിപാടിയുടെ അംബാസിഡറായി തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി മഞ്ജു വാരിയർ. തന്റെ അച്ഛനും അമ്മയും കാൻസറിനെ അഭിമുഖീകരിക്കേണ്ടിവന്നതിനെപ്പറ്റിയും മഞ്ജു സംസാരിച്ചു.
അച്ഛൻ പലവട്ടം കാൻസർ നേരിട്ടെന്നും ബ്രെസ്റ്റ് കാൻസർ വന്ന അമ്മ ധൈര്യപൂർവം കാൻസറിനെ നേരിട്ട് അസുഖം ഭേദമായി സന്തോഷത്തോടെ ഇരിക്കുന്നുന്നും പറയുകയുണ്ടായി. കാൻസറിനെതിരെ ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോർജും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെ മഞ്ജുവാരിയർ പ്രശംസിച്ചു.