അനുബന്ധ വാര്‍ത്തകള്‍
- അത്യപൂര്‍വ പ്രതിഭാശാലി,ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം: മോഹന്‍ലാല്‍
- ബ്ലൗസില്ലാതെ ചേലയുടുക്കണമെന്ന് ബാലുവും ജോണ്‍ പോളും; പറ്റില്ലെന്ന് ശോഭന, ഒടുവില്‍ ആ ഹിറ്റ് സിനിമയിലെ കോസ്റ്റിയൂം മാറ്റി !
- ജീവിതാനുഭവങ്ങള്‍ തേടിയുള്ള ഭ്രാന്തമായ യാത്ര, അങ്ങനെ മുംബൈയിലെ റെഡ് സ്ട്രീറ്റിലും എത്തി; വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവത്തെ കുറിച്ച് ജോണ്‍ പോള്‍
- 'ഞാന്‍ മരിച്ചിട്ടില്ല, അതുകൊണ്ട് എനിക്ക് അറിയില്ല'; ഭരതന്റെ ചോദ്യത്തിന് ജോണ്‍ പോള്‍ ചിരിച്ചുകൊണ്ട് മറുപടി നല്കി
- ജോണ്‍ പോളിന്റെ തിരക്കഥയില്‍ വിരിഞ്ഞ 'ചമയം' ഒരിക്കലും മറക്കാനാവാത്ത സിനിമ:മനോജ് കെ ജയന്
ജീവിതത്തിലേക്ക് തിരിച്ച് വരും,ഒരു സിനിമ ചെയ്യണം, ജോണ്‍ പോളിനെ ആശുപത്രിയില്‍ പോയി കണ്ട ഓര്‍മയില്‍ മഞ്ജു വാര്യര്‍
ജോണ്‍ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍.താന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും തന്നോട് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചും മഞ്ജു ഓര്‍ക്കുന്നു.
മഞ്ജുവാര്യരുടെ വാക്കുകള്‍
യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓര്‍മ്മയ്ക്കായി...
ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി...