അനുബന്ധ വാര്‍ത്തകള്‍
- ക്ലൈമാക്സിലെ ആ 'തലകുത്തി മറിയൽ', 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതാണ് ‘പാരമ്പര്യം’; വാക്കുകള്‍ വൈറലാകുന്നു
- ‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍
- ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാന്‍ മഞ്ജു വാര്യര്‍ ?; ഈ ദിവസങ്ങളില്‍ സംഭവിച്ചത് അപ്രതീക്ഷിത നീക്കങ്ങള്‍ - പ്രഖ്യാപനം വൈകില്ല
- ഒരുപാട് പേർ അവളെ വിഷമിപ്പിച്ചു, വിവാഹ സമയത്ത് ഫ്രീ ആയി ചിരിക്കാൻ പോലും ഭാവനയ്ക്ക് കഴിഞ്ഞില്ല: വൈറലാകുന്ന വാക്കുകൾ
- ജയറാം കുടുംബസമേതം എത്തി, ഗീതുവും മഞ്ജുവും ഒരുമിച്ച്; പാർവതിയെ മാത്രം കണ്ടില്ല?
തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം നയന്‍താര!
തമിഴകത്തെ ഹിറ്റ്മേക്കര് അറിവഴകന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്.
മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകുമായിരുന്ന ഈ പ്രൊജക്ട് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മഞ്ജുവിനെ മാറ്റി നയന്‍സിനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്റെ റീമേക്ക് ആയിരുന്നു.
മായ, ഡോറ, അറം തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് അറിവഴകന് ചിത്രം മറ്റൊരു ഹിറ്റ് പ്രതീക്ഷയാണ്.