Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (08:55 IST)
ക്യാൻസർ രോഗത്തെ അതിജീവിച്ച നടി മംമ്‌താ മോഹൻദാസ് മറ്റുള്ളവർക്ക് പ്രചോദനമാണ്. തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിനെ എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചോക്കെ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതം തിരിച്ചുകിട്ടാൻ കാരണക്കാരയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത മോഹൻദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. ആ അമ്മയ്‍ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട് മംമ്ത.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
അമേരിക്കയില്‍ അര്‍ബുദ രോഗഗവേഷകനായ തന്റെ മകനെ കാണാൻ എന്നോട് ഏഴ് വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചത് ആ അമ്മയാണ്. അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനായിരുന്നു പറഞ്ഞത്. ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം അമ്മയുടെ സ്‍നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച് ഞാൻ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം നീല്‍ ശങ്കര്‍ അമ്മയെ എന്റെ അടുത്തേയ്‍ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.
നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല.
അത്രയും അവസ്ഥയിലുള്ള പുഞ്ചിരിയും കരച്ചിലുമായിരുന്നു അത്.
കടപ്പാടിന്റെ ഏറ്റവും ഉയർന്ന കൊടുമുടികൾ നിറഞ്ഞ നിമിഷങ്ങൾ.. നന്ദി അമ്മേ..- മംമ്ത മോഹൻദാസ് പറയുന്നു.