'ഇത്തവണയും ഭാരതാംബയാകുന്നുണ്ട്, ആരും രാഷ്ട്രീയം കാണരുത്'; ഘോഷയാത്രയിൽ ചുവടു വച്ച് അനുശ്രീ; വീഡിയോ

പിറന്ന നാടിന്റെ ആഘോഷങ്ങളിൽ ഒത്തൊരുമിച്ച് നിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അനുശ്രീ പറഞ്ഞു .

Last Modified ശനി, 24 ഓഗസ്റ്റ് 2019 (09:19 IST)
താരപരിവേഷങ്ങളില്ലാതെ ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്ത് സിനിമാ താരം അനുശ്രീ . ജന്മനാടായ കമുകും ചേരിയിൽ നടന്ന ആഘോഷ പരിപാടികളിലാണ് അനുശ്രീ പങ്കെടുത്തത് . ഭാരതാംബയായി വേഷമിട്ട് ഘോഷയാത്രയിലും അനുശ്രീ പങ്കെടുത്തു. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയവുമില്ലെന്നും തന്റെ നാടിന്റെ ആഘോഷത്തിൽ ഭാഗമാവുകയാണെന്നും അനുശ്രീ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

ഇത്തവണ ഭാരതാംബയായാണ് താരം എത്തിയത് . പിറന്ന നാടിന്റെ ആഘോഷങ്ങളിൽ ഒത്തൊരുമിച്ച് നിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അനുശ്രീ പറഞ്ഞു .

പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ അഷ്ടമി രോഹിണി ആഘോഷങ്ങളിലും പങ്കെടുക്കാൻ അനുശ്രീ എത്താറുണ്ട് .


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :