മമ്മൂട്ടി ഗുണ്ടാത്തലവന്‍, ചെലവ് 25 കോടി; മാസ് ആക്ഷന്‍ പടം ഓഗസ്റ്റില്‍ !

മമ്മൂട്ടി, വൈശാഖ്, അജയ് വാസുദേവ്, Mammootty, Vysakh, Ajay Vasudev
Last Modified ചൊവ്വ, 2 ജൂലൈ 2019 (14:51 IST)
ആക്ഷന്‍ സിനിമകളില്‍ മമ്മൂട്ടി എന്നും ശോഭിക്കാറുണ്ട്. മമ്മൂട്ടിയുടെ അഭിനയമികവിനാല്‍ ഗംഭീരവിജയമായ എത്രയെത്ര ആക്ഷന്‍ ത്രില്ലറുകള്‍. ആ ഗണത്തിലേക്ക് ഒരു സിനിമ കൂടി വരികയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഗുണ്ടാത്തലവനായി അഭിനയിക്കുന്നതായി സൂചന. 25 കോടിയോളം രൂപ ചെലവ് വരുന്ന സിനിമ മാസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും.

ഈ വര്‍ഷം തന്നെ ബ്രഹ്മാണ്ഡചിത്രം മധുരരാജ വന്‍ ഹിറ്റാക്കി മാറ്റിയ മമ്മൂട്ടിയുടെ അജയ് വാസുദേവ് ചിത്രം ജൂലൈ 16ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇത് ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ സിനിമയായിരിക്കും. നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ‘പോക്കിരി’ എന്ന് ഈ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടതായി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ‘പോക്കിരിരാജ’ നേരത്തേ വന്നിട്ടുള്ളതിനാല്‍ മറ്റൊരു നല്ല പേരിനായി കാത്തിരിക്കുകയാണ് മമ്മൂട്ടിയും അജയ് വാസുദേവും.

ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരിക്കും. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയാണ് മമ്മൂട്ടി - അജയ് വാസുദേവ് ടീമിലൊരുങ്ങിയ സൂപ്പര്‍ഹിറ്റുകള്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :