ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, തിരക്കഥ രണ്‍ജി പണിക്കര്‍; നിര്‍മ്മാണം ഫെഫ്‌ക!

Jeethu Joseph, Mammootty, Renji Panicker, ജീത്തു ജോസഫ്, മമ്മൂട്ടി, രണ്‍ജി പണിക്കര്‍
BIJU| Last Modified ബുധന്‍, 9 ജനുവരി 2019 (15:57 IST)
മമ്മൂട്ടിയും ജീത്തു ജോസഫും എന്ന് ഒരുമിച്ച് ഒരു സിനിമ ചെയ്യും? ഈ ചോദ്യം ഏവരുടെയും മനസില്‍ ഏറെ നാള്‍ ആയി ഉയരുന്നതാണ്. ‘ദൃശ്യം’ മമ്മൂട്ടി നിരസിക്കുകയും അത് മമ്മൂട്ടിക്ക് വലിയ നഷ്ടമാവുകയും ചെയ്തിടത്തുനിന്നാണ് മമ്മൂട്ടി ആരാധകരും ഈ ചോദ്യം ഏറ്റെടുത്ത് തുടങ്ങിയത്.

ഇപ്പോള്‍ അതിനുള്ള ഉത്തരം ലഭിക്കുകയാണ്. ഫെഫ്‌ക നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ അത് സംഭവിക്കുമെന്നാണ് സൂചനകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. രണ്‍ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

കഴിഞ്ഞ ദിവസം ഫെഫ്കയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്‍ജി പണിക്കരാണ് ഫെഫ്‌കയുടെ പ്രസിഡന്‍റ്. ജീത്തു ജോസഫ് സംഘടനയുടെ വൈസ് പ്രസിഡന്‍റാണ്. ആ ജനറല്‍ ബോഡി മീറ്റിംഗിലാണ് ഫെഫ്ക ചിത്രം നിര്‍മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

ജീത്തു ജോസഫ് ഇപ്പോള്‍ കാളിദാസ് ജയറാമിനെ നായകനാക്കി ‘മിസ്റ്റര്‍ ആന്‍റ് മിസിസ് റൌഡി’ ചെയ്യുന്ന തിരക്കിലാണ്. ജീത്തുവിന്‍റെ ആദ്യ ഹിന്ദി ചിത്രം ‘ദി ബോഡി’യും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :