ആരാധകർ കാത്തിരുന്ന ആ എൻട്രിക്ക് സമയമായി, ആദ്യം എത്തുന്നത് പേരൻപോ യാത്രയോ?

ആരാധകർ കാത്തിരുന്ന ആ എൻട്രിക്ക് സമയമായി, ആദ്യം എത്തുന്നത് പേരൻപോ യാത്രയോ?

Last Modified വ്യാഴം, 10 ജനുവരി 2019 (09:22 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് പേരൻപും യാത്രയും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് അടുത്ത മാസം, അതായത് ഫെബ്രുവരിയിലാണ്. അതുകൊണ്ടുതന്നെ ഫെബ്രുവരിയിൽ മത്സരം നടക്കുന്നത് രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തമ്മിലാണ് എന്നതും പ്രേക്ഷകർ രസകരമായി പറയുന്ന കാര്യമാണ്.

എന്നാൽ ഏത് ചിത്രമാണ് പ്രേക്ഷകരിലേക്ക് ആദ്യം എത്തുക എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. 'യാത്ര' ഫെബ്രുവരി 8ന് റിലീസ് ഡേറ്റ് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ 'പേരൻപ്' ഫെബ്രുവരിയിൽ ലോകമൊട്ടാകെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞിരിക്കുന്നത്. ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ല.

ഏറെ നാളുകൾക്ക് ശേഷം ഈ രണ്ട് ചിത്രത്തിലൂടെയും മമ്മൂട്ടിയുടെ ഉഗ്രൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് തന്നെ രണ്ട് ചിത്രങ്ങളേയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. രണ്ടു ചിത്രങ്ങളുടേയും ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

എന്നാൽ ഏത് ചിത്രം ആദ്യം എത്തുക എന്നത് ഇതുവരെ വ്യക്തമായില്ല. ഫെബ്രുവരി ആദ്യം എത്തുന്നതുകൊണ്ടുതന്നെ പേരൻപ് ഫെബ്രുവരി അവസാനം എത്തുമെന്നാണ് ആരാധകർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :