ഒരു ക്ലാസ് കഴിഞ്ഞാല്‍ അടുത്തത് മാസ് ! ഞെട്ടിക്കല്‍ തുടര്‍ന്ന് മമ്മൂട്ടി, വൈറലായി ടര്‍ബോ ലുക്ക്

രേണുക വേണു| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (10:02 IST)

ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുന്നത് തുടര്‍ന്ന് മമ്മൂട്ടി. വൈശാഖ് ചിത്രം ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മാസ് ഗെറ്റപ്പില്ലാണ് മമ്മൂട്ടിയെ ഫസ്റ്റ് ലുക്കില്‍ കാണുന്നത്. മുടി ട്രിം ചെയ്ത് മീശ പിരിച്ച് തനി കലിപ്പന്‍ അച്ചായനായാണ് ഫസ്റ്റ് ലുക്കില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ലൈനപ്പ് അതിശയിപ്പിക്കുന്നതാണെന്ന് ആരാധകര്‍ പറയുന്നു. ഒരേസമയം ക്ലാസും മാസും ചെയ്യാന്‍ താരത്തിനു സാധിക്കുന്നു. കാതല്‍ ദി കോര്‍, ഭ്രമയുഗം പോലെയുള്ള എക്‌സ്പിരിമെന്റല്‍ സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെയാണ് ടര്‍ബോ പോലൊരു മാസ് ചിത്രത്തിലും താരം അഭിനയിക്കുന്നത്. വരാനിരിക്കുന്ന മറ്റൊരു ചിത്രമായ ബസൂക്കയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുക.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടര്‍ബോ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :