മമ്മൂട്ടിയും സുരേഷ്‌ഗോപിയും വിനയന്‍റെ കഥയില്‍, ഷാജി കൈലാസിന്‍റെ സംവിധാനം !

മമ്മൂട്ടി, സുരേഷ്ഗോപി, വിനയന്‍, ഷാജി കൈലാസ്, Mammootty, Vinayan, Shaji Kailas, Suresh Gopi
സുബിന്‍ ജോഷി| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (16:47 IST)
‘വിനയന്‍ കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടിയും സുരേഷ്ഗോപിയും. ബി ഉണ്ണികൃഷ്‌ണന്‍ തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ്’ - വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരു വാര്‍ത്ത മിക്ക മാധ്യമങ്ങളിലും വന്നതാണ്. 2003 ഫെബ്രുവരിയിലാണ് ഈ സിനിമ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. മമ്മൂട്ടി സി ബി ഐ ഓഫീസറും സുരേഷ് ഗോപി പൊലീസ് കമ്മീഷണറുമായി അഭിനയിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ സിനിമ നടന്നില്ല.

സര്‍ഗ്ഗം കബീര്‍ നിര്‍മ്മിക്കാനിരുന്ന ഈ സിനിമയില്‍ സൌന്ദര്യയെയാണ് നായികയായി കണ്ടെത്തിയത്. സൌന്ദര്യ പിന്നീട് വിമാനാപകടത്തില്‍ മരിച്ചു. ഛായാഗ്രാഹകനായി രാജീവ് രവിയെയും നിശ്ചയിച്ചിരുന്നു. സുരേഷ്ഗോപിയുടെ ഭാര്യയായ ജില്ലാ കളക്‍ടറായാണ് സൌന്ദര്യയെ തീരുമാനിച്ചിരുന്നത്. ഒരു മീറ്റിംഗിനുപോയ സൌന്ദര്യ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും അതിന്‍റെ അന്വേഷണം സി ബി ഐ ഏറ്റെടുക്കുന്നതുമായിരുന്നു പ്രമേയം.

വാഗമണ്‍, പീരുമേട് എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഈ പ്രൊജക്ട് നടന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെയും സുരേഷ്ഗോപിയെയും നായകന്‍‌മാരാക്കി ഷാജി കൈലാസ് ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന സിനിമ സംവിധാനം ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :