മമ്മൂട്ടി നുണ പറയാനൊരുങ്ങി, തടഞ്ഞത് ദിലീപ് !

സുബിന്‍ ജോഷി| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:05 IST)
തന്‍റെ കരിയറില്‍ വ്യത്യസ്‌തങ്ങളായ അനവധി കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വായ തുറന്നാല്‍ കള്ളം മാത്രം പറയുന്ന ഒരു കഥാപാത്രത്തെ അദ്ദേഹം ഇതുവരെ ചെയ്‌തിട്ടില്ല. അങ്ങനെ ഒരു കഥാപാത്രവുമായി സംവിധായകന്‍ സജി സുരേന്ദ്രന്‍ ഒരിക്കല്‍ മമ്മൂട്ടിയെ സമീപിച്ചതാണ്. മമ്മൂട്ടി സമ്മതിച്ചതുമാണ്. എന്നാല്‍ ആ പ്രൊജക്‍ട് നടന്നില്ല. അതിന് കാരണം ദിലീപാണെന്നാണ് അണിയറ സംസാരം.

മമ്മൂട്ടി അസ്സല്‍ പുളുവടി വീരനായി അഭിനയിക്കുന്ന ചിത്രത്തിനായി സജി സുരേന്ദ്രന് ഡേറ്റ് നല്‍കിയിരുന്നു. കൃഷ്ണ പൂജപ്പുരയായിരുന്നു ഈ സിനിമയുടെ തിരക്കഥയെഴുതാനിരുന്നത്. എന്നാല്‍ അതിനിടെ ഒരു ദിലീപ് ചിത്രം ഈ പ്രൊജക്‍ടിന് പാരയായി.

ലാല്‍ സംവിധാനം ചെയ്‌ത കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രമാണ് മമ്മൂട്ടിപ്പടത്തിന് തടസമുണ്ടാക്കിയത്. അസല്‍ നുണയനായ ഒരു കഥാപാത്രത്തെയാണ് കിംഗ് ലയറില്‍ ദിലീപ് അവതരിപ്പിച്ചത്. ആ സിനിമ ഹിറ്റാകുകയും ചെയ്‌തു. അതിന് മുകളില്‍ നില്‍ക്കുന്ന ഒരു നുണയനെ മമ്മൂട്ടിക്കായി ഒരുക്കാന്‍ സജി സുരേന്ദ്രനും കൃഷ്‌ണ പൂജപ്പുരയ്‌ക്കും കഴിഞ്ഞില്ല.

എങ്കില്‍ നുണയനെ വിട്ട് മറ്റൊരു കഥ തേടാമെന്ന് അവര്‍ ആലോചിച്ചെങ്കിലും മമ്മൂട്ടിക്ക് പറ്റിയ ഒരു കഥയോ കഥാപാത്രമോ അപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :