പീലിമോളേക്കാളും വലിയ മമ്മൂട്ടി ആരാധകനാണ് ദുല്‍ക്കര്‍, ‘സാമ്രാജ്യം’ കണ്ടതിന് കണക്കില്ല !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:26 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരുടെ നീണ്ട ലിസ്റ്റ് എടുത്താൽ അവസാനം ചെന്നു നിൽക്കുക പീലി മോളിൽ ആയിരിക്കും. എന്നാൽ പീലി മോളെക്കാളും
വലിയൊരു ആരാധകൻ മമ്മൂട്ടിയുടെ വീട്ടിൽ തന്നെയുണ്ട്. വേറാരുമല്ല ദുൽഖർ സല്‍മാന്‍ തന്നെയാണ് അത്.

അടുത്തിടെ ഒരു ഫാൻ ചാറ്റിൽ, മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് ഏതാണെന്ന് ചോദിച്ചപ്പോൾ ദുൽഖർ പറഞ്ഞത് സാമ്രാജ്യത്തിലെ അലക്സാണ്ടർ എന്നായിരുന്നു.

“ഒരു ആരാധകനെന്ന നിലയിൽ, ഞാൻ സാമ്രാജ്യം ആണ് തിരഞ്ഞെടുക്കുക. അദ്ദേഹത്തിൻറെ താടി, മുടിയിഴകൾ, സ്യൂട്ട് എല്ലാം മികച്ചതായിരുന്നു" - ദുൽഖർ വ്യക്തമാക്കി.

ജോമോൻ സംവിധാനം ചെയ്ത 'സാമ്രാജ്യം' അക്കാലത്തെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. അധോലോക രാജാവ് അലക്സാണ്ടറായി മമ്മൂട്ടിയുടെ എത്തിയപ്പോൾ അദ്ദേഹത്തിൻറെ സ്റ്റൈലിഷ് ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :