മമ്മൂട്ടിയും മോഹൻലാലും തലപ്പത്ത്, ഈ വർഷം 50 കോടി ക്ലബ്ബിലെത്തിയ 4 ചിത്രങ്ങൾ !

ചിപ്പി പീലിപ്പോസ്| Last Updated: തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:51 IST)
മാറിക്കൊണ്ടിരിക്കുന്ന വിപണി സാധ്യതകൾക്കൊപ്പം മലയാള സിനിമയും മാറുകയാണ്. - വൈശാഖ് കൂട്ടുകെട്ടിലെത്തിയ പുലിമുരുകന്റെ വമ്പൻ വിജയത്തിനു ശേഷം നിരവധി ചിത്രങ്ങൾ 50 കോടി എന്ന മാന്ത്രിക നമ്പർ കടന്നിരിക്കുകയാണ്. പുലിമുരുകനു ശേഷം മധുരരാജയും ലൂസിഫറും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മാമാങ്കം, മരക്കാര്‍-അറബിക്കടലിന്റെ സിംഹം തുടങ്ങി വന്‍ ബജറ്റിലൊരുങ്ങിയ നിരവധി ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

ഈ വർഷം നിരവധി ചിത്രങ്ങൾ നിർമാതാക്കൾക്ക് നേട്ടമുണ്ടാക്കി കൊടുത്തിട്ടുണ്ട്. അതിൽ 4 ചിത്രങ്ങൾ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു. മോഹൻലാലിന്റെ 150 കോടി കടന്ന പടമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രം ആരാധകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച പടമാണ്. മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ മധുരരാജയാണ് അടുത്ത ചിത്രം. മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാണ് മധുരരാജ.

ഗിരീഷ് ഡി സംവിധാനം ചെയ്ത് പുതുമുഖങ്ങളായ ഒരു കൂട്ടം ആളുകളെ വെച്ച് ഒരുക്കിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. വളരെ ചെറിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ് നാലാമത്തേത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഈ നാല് ചിത്രങ്ങൾ മാത്രമാണ് ഈ വർഷം 50 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിട്ടുള്ളത്.

കുമ്പളങ്ങി നൈറ്റ്‌സ്, ഉണ്ട, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഒരു യമണ്ടൻ പ്രേമകഥ, ഉയരെ തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്ക് മുകളിൽ നേടിയില്ലെങ്കിലും ഈ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകൾ തന്നെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :