മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം, പിന്നിൽ ചതിയെന്ന് ടിനി ടോം

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:00 IST)
മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ വാർത്ത തെറ്റാണെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ താരം പറയുന്നു. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതിയെന്നത് സത്യമാണെന്നും എന്നാല്‍ അത് സംവിധാനം ചെയ്യാന്‍ തനിക്ക് പ്ലാനില്ലെന്നും ടിനി ടോം പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്. അതിനുപിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലിംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ എന്നെയും നശിപ്പിക്കാന്‍വേണ്ടി പടച്ചുവിട്ട വ്യാജവാര്‍ത്തയാണത്.‘

‘ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നരവര്‍ഷമെങ്കിലും ഹോംവര്‍ക്ക് ചെയ്യണം. സിനിമാ അഭിനയത്തില്‍ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തവന്നാല്‍ അഭിനയിക്കാന്‍ എന്നെ വിളിക്കില്ല. തത്കാലം അഭിനയംവിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയില്‍പ്പോലുമില്ല.‘- ടിനി ടോം പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :