Kochi|
രേണുക വേണു|
Last Modified ശനി, 9 ഓഗസ്റ്റ് 2025 (12:13 IST)
Sandra Thomas and Mammootty: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിനിടെ നടന്‍ മമ്മൂട്ടിയുടെ പേര് പരാമര്‍ശിച്ചതില്‍ നിര്‍മാതാവ് സാന്ദ്ര തോമസിനെ ചോദ്യം ചെയ്ത് ആരാധകന്‍. മമ്മൂട്ടിയെ ഈ വിഷയങ്ങളിലേക്ക് വലിച്ചിട്ടത് ശരിയായില്ലെന്നാണ് ലിബിന്‍ എന്ന അക്കൗണ്ടില്‍ നിന്ന് ഒരാള്‍ സാന്ദ്രയോടു പറഞ്ഞത്.
ഇതിനുള്ള മറുപടിയും സാന്ദ്ര നല്‍കി. ' ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നുകയറിയതാണ്' എന്നാണ് സാന്ദ്രയുടെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
![<a class=]()
Mammootty Sandra Thomas issue, Sandra Thomas, Mammootty, Sandra Thomas against Mammootty, Anto Joseph and Mammootty, സാന്ദ്രാ തോമസ്, മമ്മൂട്ടി, ആന്റോ ജോസഫ്, മമ്മൂട്ടിക്കെതിരെ സാന്ദ്രാ തോമസ്" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/09/full/1754721969-5694.jpeg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Sandra Thomas - Mammootty issue" width="600" />
Sandra Thomas - Mammootty issue
സാന്ദ്ര മമ്മൂട്ടിക്കെതിരെ പറഞ്ഞത്
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂട്ടി തന്നോടു ആവശ്യപ്പെട്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. വണ്‍ ഇന്ത്യ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
' എന്നെ മമ്മൂക്ക വിളിച്ചിരുന്നു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ. മമ്മൂക്കയുടെ മകള്‍ക്കാണ് ഈ സിറ്റുവേഷന്‍ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന് ഞാന്‍ ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും ഞാന്‍ പറയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു,' സാന്ദ്ര വെളിപ്പെടുത്തി.
എന്നാല്‍ ഈ സംഭവത്തിനു ശേഷം താനുമായി കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ വീട്ടുപണി ചെയ്യുന്ന ആളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്. അതുകൊണ്ട് മമ്മൂട്ടിക്ക് അങ്ങനെയൊരു നിലപാട് എടുക്കാനേ സാധിക്കൂവെന്നും സാന്ദ്ര പറഞ്ഞു.
മമ്മൂട്ടിക്കൊപ്പമുള്ള ആന്റോ ജോസഫിനെ ഉദ്ദേശിച്ചാണ് സാന്ദ്ര ഇങ്ങനെ പറഞ്ഞത്. ആന്റോ ജോസഫ് മമ്മൂട്ടിയുടെ സഹായിയും നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയുമാണ്. മമ്മൂക്ക ഉള്‍പ്പടെ പല പ്രമുഖ നടന്മാര്‍ക്കും പാദസേവ ചെയ്യുന്ന ചിലരാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. അസോസിയേഷന്റെ പ്രസിഡന്റെ ഒരു പ്രമുഖ താരത്തിന് ഡോര്‍ തുറന്നുകൊടുക്കാനും കസേര വലിച്ചിട്ടുകൊടുക്കാനും നില്‍ക്കുന്ന ആളാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.